2011 മേയ് 31, ചൊവ്വാഴ്ച

പ്രവാസി

അയാള്‍ ...
കടലിന്റെ തിരയിളക്കത്തില്‍ കരയുടെ ആത്മദുഖം ആരും അറിയാതെ പോകുന്നെന്നു തോന്നി.
കടലില്‍ എല്ലാം ഹോമിക്കപ്പെട്ട പൊലെ..
ഇവിടെ തനിച്ചാണു,എല്ലാവരും .
ഓരൊ നിമിഷവും അവനവനു വേണ്ടി ജീവിക്കുന്നു,അല്ലെങ്കില്‍ അകലെയിരുന്നു സ്നേഹിക്കുന്ന ആര്‍ ക്കൊക്കെയൊ വേണ്ടി,സ്വന്തം ജീവനും ,ജീവിതവും ,സ്വപ്നവും ,സ്നേഹവും ,ബന്ധങളുമെല്ലാം ഹോമിച്ച്..
ഇവിടെ ജീവിതമില്ലെങ്കിലും ജീവിത മാര്‍ ഗമുണ്ട്,സ്വന്തം സ്വപ്നങള്‍ സാക്ഷാത്കരിച്ചില്ലെങ്കിലെന്ത് പ്രിയപെട്ടവരുടെ സ്വപ്നങല്‍ വെറും സ്വപ്നം മാത്രമാവാതിരിക്കട്ടെ,എന്റെ കണ്ണുനീര്‍ ആരും കാണില്ല, അവരുടെ കണ്ണുനീര്‍ എനിക്ക് കാണാനുമാവില്ല..
ഞാനവറ്ക്കു നല്കുന്നതു എന്റെ വിശപ്പാണു,എന്റെ വേതനയും യാതനയുമാണു,കണുനീരാണു..എല്ലം അവറ്ക്കു വേണ്ടി ..
അല്ലാ,എല്ലാം എനിക്ക് വേണ്ടിത്തന്നെ ..
നേരം ഒരുപാട് വൈകിയെന്നയാള്‍ ഞെട്ടലൊടെ ഓറ്ത്തു........
അയാള്‍ നടന്നു തുടങി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ