2010 ഫെബ്രുവരി 4, വ്യാഴാഴ്‌ച

നീയെന്ന സ്നേഹം...

നീ... തിരിച്ചറിവാകുന്നു...

അടുത്ത് വരുമ്പോള്‍ ,പരിഗണിക്കപ്പെടുനുവെന്ന പോലെ

ഇനിയും അടുക്കാനെന്ന പോലെ ...

അരികിലുണ്ടാവുംപോള്‍ ,

എന്നും കൂടെ ഉണ്ടാവുമെന്നപോലെ ...

കാത്തു നിന്ന വഴികളിലൂടെ , പതുക്കെ നടന്നകലുമ്പോള്‍ ,

നേര്‍ത്ത വിങ്ങലെന്നപോലെ ,

കാഴ്ച്ചയില്‍ നിന്ന് മറയുമ്പോള്‍ ,

അടുത്ത കൂടിക്കാഴ്ച വരെ നീളുന്ന കാത്തിരിപ്പെന്ന പോലെ ,

യാത്രകളില്‍ ,ഓര്‍ക്കാനിഷ്ടപ്പെടുന്ന സ്വപ്നമെന്ന പോലെ ,

തനിച്ചാകുമ്പോള്‍ ,താലോലിക്കാന്‍ കൊതിക്കുന്ന ഓര്‍മ്മകെളന്ന പോലെ,
ഒടുവില്‍ ,മുറിവേല്പിക്കപ്പെടുന്ന സ്നേഹമായ് നീ മറയുമ്പോള്‍ ,
മറക്കാനിഷ്ടപ്പെടുന്ന ഓര്മ്മകളെന്ന പോലെ .....നീ
നീ തിരിച്ചറിവാകുന്നു...എല്ലാം വെറുതെയെന് ,എന്‍റെ സങ്കല്പ്പമെന്ന്.....

2 അഭിപ്രായങ്ങൾ:

  1. നിന്റെ ഉള്ളില്‍ കവിതയുടെ തീപ്പൊരിയുണ്ട്,'പ്രണയം' കൊണ്ട് മാത്രം അതിനെ കത്തിക്കാതിരിക്കുക...

    മറുപടിഇല്ലാതാക്കൂ
  2. kanunnathu sundaram
    kanathathu athisundaram
    kelkunnath advitheeyam
    kurichuvechathu....daiveekam.

    മറുപടിഇല്ലാതാക്കൂ