2009 ഡിസംബർ 6, ഞായറാഴ്‌ച

എന്റെ ചിന്താ ശകലങള്‍ ...

തിരയുന്നു ഞാന്‍ നിന്നെ ഓരോ യാത്റയിലും
നിറം മങ്ങിയ പകലിലും ,
പരിചിതമാം മിഴികളില്‍ തുളുംബ്ബുമാ
േസ്നഹത്തിന്‍ മുറിപ്പാടും , നൊബരവും ,
പിടയുന്ന നെഞ്ചും ,ഗദ്ഗദവും,
തേടുന്നു ഞാന്‍ എന്‍ ഏകാന്ത യാത്രയില്‍ ...

എന്തെ , അടര്‍ന്നൊരു മഴതുള്ളി പോലെ നീ
മറ്റൊരു കാര്‍മുകിലായ് പുനര്‍ജനിചീടുവാന്‍
വറ്റി വരണ്ടൊരു മണ്‍തരിയായ് ഞാന്‍
വെറുതെ എന്നറിഞ്ഞും അഭയം തിരഞ്ഞിടുന്നു

ഞാനൊരു വിസ്മൃതി,രാത്റി തന്‍ നിഴല്‍
ഇരുളില്‍ ഉണരുന്ന അവ്യക്ത രോദനം
വിറയാര്ന ചുണ്ടുകള്‍ , വിഫലമാം വാക്കുകള്‍
ഞാനൊരനര്‍ത്ഥം ,ഒരു പാഴ്ക്കിനാവ് ..

തിരയുന്നു ഞാനെന്നാലും ,
ഒരു നോക്ക് കാണുവാന്‍,
നോവേറ്റു പിടയുവാന്‍
വെറുതെ വിതുമ്പുവാന്‍,
കാലേമെറയാകിലും ,
ഓര്‍മയില്‍ കരുതുവാന്‍,
എന്‍റെ സ്നേഹമെന്നോര്‍ക്കുവാന്‍
വെറുതെയാണെങ്കിലും,
ഞാന്‍ തിരഞ്ഞിടുന്നു ....